സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണങ്ങളില്‍ 29 പേര്‍ കൊല്ലപ്പെട്ടു

ചൊവ്വ, 16 ജൂലൈ 2013 (13:24 IST)
PRO
സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണങ്ങളില്‍ 29 പേര്‍ കൊല്ലപ്പെട്ടു. വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ഇദിബില്‍ അഞ്ച് ഗ്രാമങ്ങളിലാണ് റോക്കറ്റും ഷെല്ലും ഉപയോഗിച്ച് ആക്രമണം നടന്നത്.

കൊല്ലപ്പെട്ടവരില്‍ എട്ട് സ്ത്രീകളും ആറ് കുട്ടികളുംപെടും. ഞായറാഴ്ച നോമ്പുതുറയ്ക്ക് തൊട്ടുമുന്‍പ് ആയിരുന്നു ആക്രമണം. മഗാര ഗ്രാമത്തില്‍ റോക്കറ്റ് ആക്രമണത്തില്‍ 13 പേരും അല്‍ബറയില്‍ ആറ് പേരും കൊല്ലപ്പെട്ടത്.

ബസാമി ഗ്രാമത്തില്‍ നാലുപേരും ക്ഫാര്‍ നബലിലും ഇബ്ലിനിലും മൂന്ന് പേര്‍ വീതവും മരിച്ചതായി മനഷ്യാവകാശ സംഘടനകള്‍ പറഞ്ഞു. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ പിന്തുണയ്ക്കുന്ന സൈന്യമാണ് ആക്രമണം നടത്തിയത്.

വെബ്ദുനിയ വായിക്കുക