സിറിയയില്‍ നടത്തിയ രാസായുധ പ്രയോഗത്തിന് രാസായുധം നല്‍കിയത് ബ്രിട്ടനെന്ന് റിപ്പോര്‍ട്ട്. 2004 ജൂലൈയിലും 2010 മെയിലുമായി രാസായുധം നല്‍കാന്‍ രണ്ട് കമ്പനികള്‍ക്കായി അഞ്ച് ലൈസന്‍സുകളാണ് ബ്രിട്ടീഷ് ഗവണ്‍മെന്റ് നല്‍കിയത്.
സോഡിയം ഫ്‌ളൂറൈഡാണ് സിറിയയിലേക്ക് കമ്പനികള്‍ കടത്തിയതെന്ന് ഡെയ്‌ലി മെയിലടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിറിയയില്‍ അസദ് ഭരണകൂടം ജനങ്ങള്‍ക്കു മേല്‍ പ്രയോഗിച്ചിരിക്കുന്നത് സരിന്‍ എന്ന രാസായുധമാണ്. ഇത് നിര്‍മ്മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുവാണ് സോഡിയം ഫ്‌ളൂറൈഡ്.
കഴിഞ്ഞ ദിവസം ബ്രിട്ടനാണ് സിറിയയ്ക്ക് രാസായുധം നല്‍കിയത് ബ്രിട്ടീഷ് കമ്പനികള്‍ വ്യക്തമാക്കിയിരുന്നു. സിറിയയിലെ ഒരു കോസ്മറ്റിക് കമ്പനിയ്ക്കാണ് ഇത് കൈമാറിയതെന്നാണ് അവര്‍ പറഞ്ഞിരുന്നത്. സിറിയയില്‍ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉണ്ടാക്കാന്‍ സോഡിയം ഫ്‌ളൂറൈഡ് ഉപയോഗിക്കുന്നുണ്ടെങ്കിലും യുദ്ധസാമഗ്രികള്‍ നിര്‍മ്മിക്കാനാണ് ഇത് വ്യാപകമായി ഉപയോഗിക്കുന്നത്.