സാറ പാള്‍ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി

ശനി, 30 ഓഗസ്റ്റ് 2008 (10:17 IST)
അമേരിക്കയില്‍ തന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി റിപ്പബ്ലിക്കന്‍ കക്ഷിയിലെ ജോണ്‍ മക്‍കയിന്‍ സാറ പാളിനെ നിശ്ചയിച്ചു. സ്ത്രീകളുടെ വോട്ട് ലക്‍ഷ്യമിട്ടാണ് മക്‍കയിന്‍റെ നീക്കമെന്ന് കരുതുന്നു.

അലാസ്കയില്‍ നിന്നുള്ള ഗവര്‍ണ്ണറാണ് മക്‍കയിന്‍. ഗര്‍ഭച്ഛിദ്രത്തിനെതിരെയും മറ്റും ശക്തമായ നിലപാടുള്ള വനിതയാണ് ഇവര്‍.

സാറ പാളിനെ അപ്രതീക്ഷിതമായാണ് മക്‍കയിന്‍ തെരഞ്ഞെടുത്തത്. പരിചയസമ്പന്നരായ നിരവധി പേരെ മടികടന്നാണ് സാറ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ആകുന്നത്.

നവംബര്‍ നാലിനാണ് അമേരിക്കയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്. ഡെമോക്രാറ്റ് കക്ഷിയില്‍ നിന്നുള്ള ബരാക് ഒബാമയും അദ്ദേഹത്തിന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ജോ ബിഡനുമാണ് എതിരാളികള്‍.

വെബ്ദുനിയ വായിക്കുക