പാകിസ്ഥാനില്‍ പി പി പി ഉപാധ്യക്ഷനും പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയുമായ ആസിഫ് അലി സര്‍ദാരി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് താമസം മാറി. സുരക്ഷാ ഭീഷണീയെ തുടര്‍ന്നാണിത്.
പാകിസ്ഥാനില്‍ താലിബാനെ നിരോധിച്ചത് മുതല്‍ സര്‍ദാരിയുടെ ജീവന് ഭീഷണിയുണ്ട്. താലിബാന്‍ , അല്‍ ക്വയ്ദ തീവ്രവാദികള്‍ക്കെതിരെ സൈനിക നടപടി സ്വീകരിച്ചതും തീവ്രവാദികളുടെ തിരിച്ചടി ഉണ്ടാകുമെന്ന് ഭയപ്പെടാന്‍ കാരണമാണ്.
സര്‍ക്കാരിലെ തന്‍റെ സഹപ്രവര്‍ത്തകരുടെ ഉപദേശം മാനിച്ചാണ് സര്‍ദാരി പ്രധാനമന്ത്രിയുടെ വസതിയിലേക്ക് താമസം മാറിയത്. ഒരാഴ്ചയായി സര്‍ദാരി പ്രധാനമന്ത്രിയുടെ വസതിയിലാണ് താമസം.
ഔദ്യോഗിക സുരക്ഷിതത്വത്തോടെ ശക്തമായ സുരക്ഷയുള്ള സ്ഥലത്തേക്ക് താമസം മാറാന്‍ സര്‍ദാരിയെ ഉപദേശിക്കുകയായിരുന്നു- മന്ത്രിസഭയിലെ ഒരംഗം പറഞ്ഞു. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് താമസം മാറാന്‍ നേരത്തേ തന്നെ സര്‍ദാരിയെ ഉപദേശിച്ചിരുനുവെങ്കിലും അദ്ദേഹം അതിന് തയാറായിരുന്നില്ല.