ശ്രീലങ്കയിലെ ആദ്യ തമിഴ് മുഖ്യമന്ത്രി ഇന്ന് സത്യപ്രതിഞ്ജ ചെയ്തേക്കും

തിങ്കള്‍, 7 ഒക്‌ടോബര്‍ 2013 (09:42 IST)
PRO
ശ്രീലങ്കയില്‍ തിരഞ്ഞെടുപ്പിലൂടെ വിജയിച്ച ആദ്യത്തെ തമിഴ് മുഖ്യമന്ത്രി സി വി വിഘ്‌നേശ്വരന്‍ ഇന്ന് സത്യപ്രതിഞ്ജ ചെയ്തേക്കും.

തമിഴ്ഭൂരിപക്ഷമേഖലയായ വടക്കന്‍ പ്രവിശ്യയുടെ മുഖ്യമന്ത്രിയായാണ് തമിഴ് ദേശീയ സഖ്യത്തിന്റെ നേതാവായ വിഘ്‌നേശ്വരന്‍ സ്ഥാനമേല്‍ക്കുക.

പ്രസിഡന്‍റ് മഹിന്ദ രാജപക്‌സെ സത്യവാചകം ചൊല്ലിക്കൊടുക്കും. പക്ഷേ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ വിഘ്‌നേശ്വരന് മേല്‍ ശക്തമായ സമ്മര്‍ദവുമുണ്ട്.

തിരഞ്ഞെടുപ്പ് സമയത്ത് രാജപക്‌സെയുടെ പാര്‍ട്ടിയും സൈന്യവും അക്രമം അഴിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടിയുടെ സമ്മര്‍ദ്ധം.
എന്നാല്‍ എല്ലാവരുടേയും നന്‍മയ്ക്കുവേണ്ടി വിഘ്‌നേശ്വരന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

26 വര്‍ഷത്തിന് ശേഷം നടന്ന വടക്കന്‍ പ്രവിശ്യാ തിരഞ്ഞെടുപ്പില്‍ വിഘ്നേശ്വര്‍ന്റെ തമില്‍ നാഷണല്‍ അലയന്‍സ്( ടി‌എന്‍‌എ) 38-ല്‍ 30 സീറ്റ് നേടിയാണ് തമിഴ് ദേശിയ സഖ്യം അധികാരത്തിലെത്തിയത്.

വെബ്ദുനിയ വായിക്കുക