ഭാര്യ ലുഡ് മിലയും താനും പിരിയാന്‍ തീരുമാനിച്ചെന്ന വാര്‍ത്ത ശരിയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന് സ്ഥിരീകരിച്ചു. സ്റ്റേറ്റ് ടെലിവിഷനില്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്ത ഒരു പരിപാടിയിലാണ് പുടിന് ഇക്കാര്യം വ്യക്തമാക്കിയത്.
റഷ്യന്‍ മാധ്യമങ്ങളില്‍ ഏറെ നാളായി പ്രത്യക്ഷപ്പെടുന്ന വിവാഹമോചന വാര്‍ത്തകള്‍ സത്യമാണെന്ന് പുടിന് വാര്ത്തലേഖകര്ക്ക് മുന്നില്‍ സമ്മതിക്കുകയായിരുന്നു. 1983ല്‍ വിവാഹിതരായ പുടിന്-ലിഡ് ദമ്പതികള്‍ക്ക് രണ്ട് പെണ്മക്കളുണ്ട്. വിവാഹ മോചനത്തോടുകൂടി 30 വര്‍ഷത്തെ ദാമ്പത്യജീവിതമാണ് അവസാനിക്കുന്നത്.
കാമുകിയും ജിംനാസ്റ്റിക് താരവുമായ അലീന കയബേവയുമായി പുടിനുള്ള ബന്ധം ഏറെക്കാലം മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.