വെനസ്വേലയില്‍ പ്രസിഡന്റ് നിക്കൊളാസ് മഡുറോ രാജിവെക്കണമെന്നാവശ്യപ്പെട്ട് രണ്ട് മാസമായി തുടരുന്ന പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവര്‍ 34 ആയി.
തലസ്ഥാനമായ കാരക്കാസിന് സമീപം ശനിയാഴ്ച പ്രക്ഷോഭകാരികളുടെ റാലിക്ക് നേരേ പൊലീസ് നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പ്രക്ഷോഭകാരകളുമായി ബന്ധമില്ലാത്ത ഒരാളും മരിച്ചവരില്‍പ്പെടും.
നഗരത്തിലേക്കുള്ള പ്രധാനറോഡ് പ്രേക്ഷാഭകാരികള്‍ ഉപരോധിച്ചിരുന്നു. ഇതിനിടെ ഇവരില്‍ ഒരാള്‍ ബൈക്കില്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് വെടിവെച്ചത്. രാജ്യത്തിന്റെ പലഭാഗങ്ങളിലും സമരക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.