വിരലുകള്‍ 26; മിന്‍ ഗിന്നസ് ബുക്കിലേക്ക്

വ്യാഴം, 17 ഫെബ്രുവരി 2011 (11:05 IST)
കൈകാലുകളില്‍ 26 വിരലുകളുമായി പിറന്ന ലെ യാതി മിന്‍ എന്ന പെണ്‍കുഞ്ഞ് ഗിന്നസ് ബുക്കില്‍ ഇടം നേടിയേക്കും. ഒന്നരവയസ്സുകാരി മിന്നിന് ഗിന്നസ് റെക്കോഡ് നേടിക്കൊടുക്കാനുള്ള ശ്രമങ്ങള്‍ മാതാപിതാക്കള്‍ ആരംഭിച്ചു. 2009 നവംബര്‍ 16ന് മ്യാന്‍മറിലെ യാങ്കൂണില്‍ ജനിച്ച മിന്നിന് കൈകളില്‍ 12 വിരലുകളും കാലുകളില്‍ 14 വിരലുകളുമാണ് ഉള്ളത്.

അത്യപൂര്‍വമായി മാത്രം സംഭവിക്കുന്ന ഈ അവസ്ഥയെ പോളിഡാക്ടൈലിസം എന്നാണ് വിളിക്കുന്നത്. കുട്ടിയുടെ എല്ലാ വിരലുകള്‍ക്കും ചലനശേഷിയുണ്ടെന്ന് അമ്മ ഫയോ മിന്‍ മിന്‍ സോ പറഞ്ഞു. 2012ലെ ഗിന്നസ് ബഹുമതി ലഭിച്ചാലും ഇല്ലെങ്കിലും സന്തോഷമേയുള്ളൂവെന്നും അവര്‍ പറഞ്ഞു.

മ്യാന്‍മറിലെ ഒരു സാധാരണ കുടുംബമാണ് ഇവരുടേത്. അയല്‍വാസികളുടെ സഹായത്തോടെയാണ് ഇവര്‍ ഗിന്നസ് റെക്കോര്‍ഡിനായുള്ള അപേക്ഷ അയക്കാന്‍ തീരുമാനിച്ചത്.

പന്ത്രണ്ട് കൈവിരലുകളും 13 കാല്‍ വിരലുകളുമുള്ള രണ്ട് ഇന്ത്യക്കാരാണ് ഇപ്പോള്‍ ഈ ഗിന്നസ് ബഹുമതി പങ്കുവയ്ക്കുന്നത്.

വെബ്ദുനിയ വായിക്കുക