വിമാനം റോഡില്‍ വീണു, ആര്‍ക്കും കുഴപ്പമില്ല!

ബുധന്‍, 9 ഫെബ്രുവരി 2011 (17:14 IST)
PRO
ഓസ്ട്രേലിയയിലെ തിരക്കേറിയ ഒരു തെരുവില്‍ ഒരു ചെറുവിമാനം തകര്‍ന്നു വീണു. അത്ഭുതമെന്ന് പറയട്ടെ, വിമാനത്തിലുണ്ടായിരുന്ന രണ്ട് യാത്രക്കാരും ഒരു നായയും പരസഹായം കൂടാതെ വിമാനത്തിനു വെളിയില്‍ കടന്നു. ആര്‍ക്കും കാര്യമായ പരുക്കൊന്നും പറ്റിയിട്ടില്ല!

ബുധനാഴ്ച പകല്‍ 12:30 ന് ആണ് സിഡ്നിയിലെ സ്മിത്ത്‌ഫീല്‍ഡിലെ ബ്രെനാന്‍ തെരുവില്‍ ഒറ്റ എഞ്ചിനുള്ള വിമാനം തകര്‍ന്നു വീണത്. വൈദ്യുത ലൈനുകള്‍ തകര്‍ത്തുകൊണ്ട് താഴെ വീണ വിമാനം തെരുവില്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കി എന്ന് “ഓസ്ട്രേലിയന്‍” റിപ്പോര്‍ട്ട് ചെയ്യുന്നു.

സെന്റ് ജെര്‍ട്രൂഡ്സ് കത്തോലിക് പ്രൈമറി സ്കൂളില്‍ നിന്ന് 350 മീറ്റര്‍ അകലെയാണ് വിമാനം തകര്‍ന്ന് വീണത്. നിസ്സാര പരുക്കുകളോടെ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെബ്ദുനിയ വായിക്കുക