വിഡ്ഢി എന്ന് വിളിച്ചതിന് വേലക്കാരി വിധവയെ കൊന്നു

വ്യാഴം, 16 ഫെബ്രുവരി 2012 (17:36 IST)
സിംഗപ്പൂരിലെ 87-കാരിയായ വിധവയെ കൊലപ്പെടുത്തിയ കേസില്‍ ഇന്തോനേഷ്യയില്‍ നിന്നുള്ള കൌമാരക്കാരിയായ വീട്ടുവേലക്കാരി ശിക്ഷ കാത്ത് കഴിയുന്നു. വിത്രൈ ദെപ്സി വഹ്യുനോ എന്ന പെണ്‍കുട്ടിയാണ് വീട്ടുടമസ്ഥയെ കൊന്നത്.

ജോലിക്ക് കയറി അഞ്ചാം ദിവസമാണ് പെണ്‍കുട്ടി കൊല നടത്തിയത്. വിഡ്ഢി എന്ന് അര്‍ത്ഥം വരുന്ന ഇന്തോനേഷ്യന്‍ വാക്ക് ഉപയോഗിച്ച് വീട്ടുടമസ്ഥ തന്നെ വ്രണപ്പെടുത്താറുണ്ടെന്നും അതിനാലാണ് കൊല നടത്തിയതെന്നുമാണ് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞത്.

ഈ സ്ത്രീ പെണ്‍കുട്ടിയെ എപ്പോഴും വഴക്ക് പറയാറുണ്ടെന്ന് അയല്‍ക്കാരും സമ്മതിക്കുന്നു. മാര്‍ച്ച് ഏഴിനാണ് കേസില്‍ വിധി പറയുക. പെണ്‍കുട്ടിക്ക് 20 വര്‍ഷം വരെ തടവുശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോടാവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക