വിട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ ഇന്ത്യയുമായി സൌദി കരാര്‍ ഒപ്പുവയ്ക്കും

തിങ്കള്‍, 22 ജൂലൈ 2013 (09:21 IST)
PRO
ഇന്ത്യയടക്കമുള്ള ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് വീട്ടുവേലക്കാരെ റിക്രൂട്ട്‌മെന്റ് തുടങ്ങാന്‍ സൌദി തൊഴില്‍ മന്ത്രാലയം നടപടി തുടങ്ങിയതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലെ തൊഴില്‍ മന്ത്രാലയങ്ങളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളുമായി മൂന്നുമാസത്തിനകം കരാറിലൊപ്പുവെക്കുമെന്നാണ് സൂചന. ചില രാജ്യങ്ങളുമായി പ്രതിനിധികള്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.തൊഴിലാളികളുടെയും തൊഴിലുടമയുടെയും എല്ലാ അവകാശങ്ങളും സംരക്ഷിക്കുന്ന വിധത്തിലാണ് തൊഴില്‍ കരാറുകള്‍ ഒപ്പുവെക്കുക.

രാജ്യത്തിന്റെ സുരക്ഷ മാനദണ്ഡങ്ങളും തൊഴില്‍ മേഖലയിലെ അവകാശങ്ങളും ഉറപ്പാക്കിയ കരാറായിരികും. കരാര്‍ വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ പിന്നീട് അത്തരം രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് നിര്‍ത്തിവെക്കും. ഫിലിപ്പൈന്‍സുമായാണ് അടുത്തിടെ സൌദി അറേബ്യ തൊഴില്‍ കരാറില്‍ ഒപ്പുവെച്ചത്. ഇന്തോനേഷ്യയുമായി അടുത്ത മാസം അന്തിമ കരാറില്‍ ഒപ്പുവെക്കും.

വെബ്ദുനിയ വായിക്കുക