വാണാക്രൈ സൈബര്‍ ആക്രമണത്തിന്റെ ഉറവിടം ഇവരോ?

ചൊവ്വ, 16 മെയ് 2017 (09:31 IST)
വാണാക്രൈ സൈബര്‍ ആക്രമണത്തിന്റെ ഉറവിടം ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ഉത്തരകൊറിയയെന്ന് സംശയം. ഇതിനെതിരെ തെളിവുകളാണ് കണ്ടെത്തിയിരിക്കുകയാണ്. ലോകത്തുട നീളമായി 150 രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് കംപ്യൂട്ടറുകളെ തകര്‍ത്ത മാല്‍വേറിന്റെ ചില ആദ്യകാല പതിപ്പുകള്‍ ഉത്തരകൊറിയന്‍ സര്‍ക്കാരിന്റെ ഹാക്കര്‍മാരായ ലാസാറസിന്റെ സൃഷ്ടിയാണെന്ന സംശയത്തിനാസ്പദമായ തെളുവുകളാണ് ലഭിച്ചിരിക്കുന്നത്. 
 
ഹാക്കര്‍മാരുടെ വെബ്‌സൈറ്റില്‍ വാണാക്രൈയുടെ ആദ്യ കാല പതിപ്പുകള്‍ എന്ന് സംശയിക്കുന്ന ചില മാല്‍വേയറുകളുടെ ലിങ്കുകള്‍ കിട്ടിയിട്ടുണ്ട്. സംഭവവുമയി ബന്ധപ്പെട്ട് കാസ്പര്‍സ്‌ക്കി, സൈമാടെക്ക് ലാബ് ഗവേഷകരാണ് റാന്‍സംവേറുമായി ബന്ധപ്പെട്ട തെളിവുകള്‍ കണ്ടെത്തിയത്. 2015 ഫെബ്രുവരിയില്‍ നടന്ന ആക്രമണത്തില്‍ ഉപയോഗിച്ചതിന് സമാനമായ ചില കോഡുകള്‍ പുതിയ ആക്രമണത്തില്‍ കണ്ടെത്തുകയായിരുന്നു. ജര്‍മ്മനി, ബ്രിട്ടന്‍, അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ചൈന, ജപ്പാന്‍, ഇന്ത്യ എന്നിവിടങ്ങളിലെല്ലാം വന്‍ ആക്രമണമാണ് നടന്നത്. 

വെബ്ദുനിയ വായിക്കുക