വരനെ ഞെട്ടിക്കാന്‍ ഹെലികോപ്റ്ററില്‍ എത്തിയ വധുവിന് സംഭവിച്ചത് ഇങ്ങനെ !

Webdunia
വെള്ളി, 7 ജൂലൈ 2017 (15:22 IST)
വിവാഹ വേദിയില്‍ വരന്‍ സിംഹത്തിന്റെ പുറത്ത് കയറി വന്ന വാര്‍ത്ത ഏവര്‍ക്കും ഓര്‍മ്മയുണ്ടാകുമല്ലേ. അതുപോലൊരു സംഭവമാണ് ഇത്. എന്നാല്‍ വരനല്ല. ഇവിടെ വരനെ ഞെട്ടിക്കാന്‍ വധുവാണ് വന്നത്. അതും  
ഹെലികോപ്റ്ററില്‍. എന്നാല്‍ സംഭവിച്ചതോ?
 
വിവാഹത്തിന് മിനിറ്റുകള്‍ക്ക് മുന്‍പ് വധു വിവാഹ മണ്ഡപത്തിനടുത്ത് ഹെലികോപ്റ്റര്‍ തകര്‍ന്നു മരിക്കുകയായിരുന്നു. ബ്രസീലിലെ സാവോപോളോയിലാണ് ഈ സംഭവം നടന്നത്. വരനെ ഞെട്ടിക്കാന്‍ വധു വന്ന ഹെലികോപ്റ്റര്‍ തകര്‍ന്ന് വീഴുകയായിരുന്നു. സാവോപോളോക്കാരി റോസ്‌മേര്‍ ഡോ നാസിമെന്റേ സില്‍വ എന്ന യുവതിയാണ് ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരണമടഞ്ഞത്. 
 
കഴിഞ്ഞ ഡിസംബറിലാണ് സംഭവം നടന്നത്. ഇത് നടക്കുമ്പോള്‍ പൈലറ്റും, സഹോദരന്‍ സില്‍‌വയും ഒരു ഫോട്ടോഗ്രാഫറുമായിരുന്നു കൂടെ ഉണ്ടായിരുന്നത്. അതില്‍ ഫോട്ടോഗ്രാഫര്‍ ഗര്‍ഭിണിയായിരുന്നു. സംഭവമായി ബന്ധപ്പെട്ട് പൊലീസ് കേസ് അന്വേഷണം തുടരുമ്പോള്‍ ആയിരുന്നു വിമാനം തകര്‍ന്ന് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു ബ്രസീലിയന്‍ ന്യൂസ് ചാനല്‍ പുറത്തുവിട്ടത്.  ഈ ദൃശ്യങ്ങള്‍ കണ്ട  വിദഗ്ദ്ധര്‍ പറഞ്ഞത് പൈലറ്റ് പീറ്റേഴ്‌സണ്‍ പിന്‍ ഹെയ്മറായുടെ പിഴവാകാംമെന്നാണ്.
Next Article