വധശിക്ഷ വേണ്ട; ജയില്‍ ശിക്ഷയാവാമെന്ന് ഗിലാനി

വെള്ളി, 16 മാര്‍ച്ച് 2012 (01:35 IST)
PRO
PRO
വധശിക്ഷലഭിക്കുന്നതിനേക്കാള്‍ കോടതിയല‌ക്‌ഷ്യകേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനാണ്‌ താല്‍പര്യമെന്ന്‌ പാക്‌ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗീലാനി. പഞ്ചാബിലെ ഭവാല്‍പൂര്‍ മേഖലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്റ്‌ അംഗീകരിച്ചിട്ടുള്ള നിയമപരമായ പരിരക്ഷ പ്രസിഡന്റിനുണ്ട്‌. അതിനാല്‍പ്രസിഡന്റിനെതിരായ കേസ്‌ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സ്വിറ്റ്സര്‍ലാന്‍ഡ്‌ അധികൃതര്‍ക്ക്‌ കത്തെഴുതിയാല്‍ അത്‌ നിയമലംഘനമാകുമെന്ന് ഗിലാനി ചൂണ്ടിക്കാട്ടി.

ഈ നിയമം ലംഘിച്ചാല്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍-6 പ്രകാരം വധശിക്ഷയാണ്‌ ലഭിക്കുക. അതിനേക്കാള്‍ നല്ലത് കോടതിയല‌ക്‍ഷ്യകേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ലഭിക്കുന്ന ആറുമാസത്തെ ജയില്‍ ശിക്ഷയാണെന്ന് അദ്ദേഹം പറഞ്ഞു.

English Summary: Pakistan prime minister Yousuf Raza Gilani today said he would rather go to jail for committing contempt of court than violate the constitution by acting on the supreme court's ultimatum to reopen graft cases against president Asif Ali Zardari.

വെബ്ദുനിയ വായിക്കുക