വത്തിക്കാനെതിരെ ‘പിങ്ക് പുക’ പുറത്തുവിട്ട് സ്ത്രീകളുടെ പ്രതിഷേധം!
വ്യാഴം, 14 മാര്‍ച്ച് 2013 (17:04 IST)
PRO
PRO
മാര്‍പ്പാപ്പ തെരഞ്ഞെടുപ്പില്‍ നടക്കുന്നത് പുരുഷാധിപത്യമാണെന്ന് ആരോപിച്ച് സ്ത്രീകളുടെ പ്രതിഷേധം. പാപ്പയെ തെരഞ്ഞെടുക്കുന്നത് പുരുഷന്മാര്‍ മാത്രം ഉള്‍പ്പെടുന്ന കോണ്‍ക്ലേവ് ആണ്. സ്ത്രീകളെ പങ്കെടുപ്പിക്കുന്നില്ല. എന്നാല്‍ യേശുക്രിസ്തു സ്ത്രീകളെ അവഗണിച്ചിട്ടില്ലെന്നും ഈ സ്ത്രീകള്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ നിറത്തിലുള്ള പുകകള്‍ പുറത്തുവിട്ട് ഇവര്‍ പ്രതിഷേധം വ്യത്യസ്തമാക്കുകയും ചെയ്തു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്വയറില്‍ മേല്‍ വസ്ത്രം ഉരിഞ്ഞ് പ്രതിഷേധിച്ച രണ്ട് സ്ത്രീകളെ പൊലീസ് വലിച്ചിഴച്ച് നീക്കം ചെയ്യുകയായിരുന്നു.
വൈദികരാകാന്‍ സ്ത്രീകളെ പരിഗണിക്കുന്നില്ലെന്ന് കാണിച്ച് യു എസിലും പ്രതിഷേധം അരങ്ങേറി. ‘സ്ത്രീകള്‍ക്കും പുരോഹിതരാകാം‘ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഇവര്‍ സെന്റ് ആന്‍ഡ്രൂസ് യുസിസി ചര്‍ച്ചിന് മുന്നില്‍ പ്രതിഷേധിച്ചു.
പിങ്ക്, കറുപ്പ്, വെളുപ്പ് എന്നിങ്ങനെ നിറങ്ങളുള്ള പുകകളും ഇവര്‍ പ്രതിഷേധ സൂചകമായി സൃഷ്ടിച്ചു.