ലൈംഗിക ചൂഷണം നടത്തുന്ന കത്തോലിക്ക പുരോഹിതന്‍മാര്‍ക്ക് കടുത്ത ശിക്ഷ നല്‍കണം

ശനി, 12 ഏപ്രില്‍ 2014 (09:35 IST)
PRO
കത്തോലിക്കാ പുരോഹിതന്‍മാര്‍ കുട്ടികളെ ലൈംഗികമായ ചൂഷണം ചെയ്ത സംഭവങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ക്ഷമാപണം നടത്തി. -രാജ്യന്തര കത്തോലിക്ക ചൈല്‍ഡ് ബ്യൂറോ യോഗത്തിലാണ് മാര്‍പാപ്പ ഇങ്ങനെ പരാമര്‍ശിച്ചത്.

‘പുരോഹിതന്‍മാര്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവങ്ങളില്‍ ഞാനും ഉത്തരവാദിയാണെന്ന തോന്നല്‍ ഉണ്ട്. ഇത്തരം ഹീനപ്രവൃത്തികള്‍ ചെയ്തവര്‍ക്ക് വേണ്ടി ഞാന്‍ വ്യക്തിപരമായി ക്ഷമാപണം നടത്തുന്നു.’

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെതിരെ ശക്തമായ നടപടികള്‍ എടുക്കും. അതില്‍ നിന്നും ഒരടി പിന്നോട്ട് പോകില്ല. എല്ലാ തരത്തിലുമുള്ള അതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു.

വെബ്ദുനിയ വായിക്കുക