ലാദന്റെ വിധവകളെ വെറുതെ വിടണം: താലിബാന്‍

ശനി, 10 മാര്‍ച്ച് 2012 (17:59 IST)
PRO
PRO
ഒസാമ ബിന്‍ ലാദന്റെ മൂന്ന് വിധവകളേയും വിട്ടയയ്ക്കാന്‍ തയാറായില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് പാകിസ്ഥാന് താലിബാന്റെ മുന്നറിയിപ്പ്. ലാദന്റെ കുടുംബത്തെ വിചാരണ ചെയ്യുന്നത് പ്രത്യാഘാതമുണ്ടാക്കുമെന്ന് പാക് താലിബാന്‍ സംഘമായ തെഹ്രിക് ഇ താലിബാന്റെ വക്താവ് എഹ്സാനുള്ള എഹ്സാന്‍ ആണ് മുന്നറിയിപ്പ് നല്‍കിയത്.

ലാദന്‍ ഇസ്ലാമിന്റെ ഹീറോയാണെന്നും താലിബാന്‍ വിശേഷിപ്പിക്കുന്നു. വിധവകളെ വിട്ടയയ്ക്കാന്‍ തയാറായില്ലെങ്കില്‍ വിചാരണ നടത്തുന്ന ജഡ്ജിമാര്‍, അഭിഭാഷകര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെ ആക്രമിക്കും എന്നും താലിബാന്‍ ഭീഷണി മുഴക്കുന്നു.

രാജ്യത്ത് അനധികൃതമായി പ്രവേശിച്ചതിനും താമസിച്ചതിനുമാണ് ലാദന്റെ മൂന്നു ഭാര്യമാര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

English Summary: Taliban have warned that they would target the government officials and security forces if slain al Qaeda chief Osama bin Laden's three widows, who have been charged with illegally entering and staying in Pakistan, were not freed from custody.

വെബ്ദുനിയ വായിക്കുക