രൂക്ഷ പോരാട്ടം നടക്കുന്ന ശ്രീലങ്കയില്‍ 120 തമിഴ്‌പുലികളും 27 സൈനികരും കൊല്ലപ്പെട്ടു. തമിഴ് പുലികളുടെ രാഷ്ട്രീയ ആസ്ഥാനമായ കിള്ളിനോച്ചി പിടിക്കാന്‍ സേന ശ്രമം ഊര്‍ജ്ജിതമാക്കിയതിനെ തുടര്‍ന്നാണ് പോരാട്ടം കൊടുമ്പിരി കൊണ്ടിരിക്കുന്നത്.
കിള്ളിനോച്ചി പിടിക്കാന്‍ രണ്ട് ഭാഗങ്ങളില്‍ കൂടിയാണ് സേന ആക്രമിച്ച് മുന്നേറുന്നത്. പുലികള്‍ ശക്തമായ പ്രതിരോധമാണ് ഉയര്‍ത്തിയിരിക്കുന്നത്.
പോരാട്ടത്തില്‍ 27 സൈനികരാണ് മാതൃരാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്തത്. എഴുപതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്- പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
തങ്ങളുടെ ആസ്ഥാനം സംരക്ഷിക്കാന്‍ പുലികള്‍ സര്‍വശക്തിയും എടുത്ത് പോരാടുകയാണെന്ന് സൈനിക വക്താവ് വെളിപ്പെടുത്തി. പുലികളുടെ സന്ദേശങ്ങള്‍ പിടിച്ചെടുത്തതില്‍ നിന്ന് 120 പുലികള്‍ കൊല്ലപ്പെട്ടതായി മനസിലാക്കാന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.