റോമിൽ ആക്രമണം നടത്തും, അവിശ്വാസികളേയും മുസ്ലീംങ്ങള്‍ അല്ലാത്തവരേയും ഇല്ലാതാക്കും; ഐ എസ് ഭീഷണി

ചൊവ്വ, 5 ഏപ്രില്‍ 2016 (18:55 IST)
വീണ്ടും ഭീഷണി സന്ദേശവുമായി ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റ്സിന്റെ വീഡിയോ. കത്തോലിക്കാ സഭയുടെ ആസ്ഥാനമായ‌ റോമിൽ ആക്രമണം നടത്തുമെന്നാണ് വീഡിയോയില്‍ പറയുന്നത്. യു കെ പാർലമെന്റും ഇഫൽ ടവറും തകർന്നു വീഴുന്നതിന്റെ കൃതൃമ ചിത്രങ്ങളും വിഡിയോയിൽ ഉണ്ട്. ലണ്ടനിലും ബർലിനിലും ആക്രമണം നടത്തുമെന്നും ഐ എസ് ഭീഷണി മുഴക്കുന്നു.
 
പാരിസിൽ ചാവേർ സ്ഫോടനം നടത്തിയത് അവിശ്വാസികളേയും മുസ്ലീംങ്ങള്‍ അല്ലാത്തവരേയും ഇല്ലാതാക്കാനാണ്. ക്രിസ്ത്യൻ രാജ്യങ്ങൾക്കുള്ള മുന്നറിയിപ്പാണ് ഇത്. ഇന്നലെ പാരിസ് ആയിരുന്നെങ്കിൽ നാളെ അത് ലണ്ടനോ ബർലിനോ റോമോ ആയിരിക്കും. ഒന്നുകിൽ നിങ്ങൾ ഇസ്‍ലാമിൽ ചേരുക. അല്ലെങ്കിൽ ആദരാജ്ഞലികൾ അർപ്പിക്കുക- ഇങ്ങനെയാണ് വീഡിയോയിലെ വാചകങ്ങള്‍. 
 
ലഭിക്കുന്ന എന്ത് ആയുധവും പാശ്ചാത്യ ശക്തികൾക്കെതിരെ പ്രയോഗിക്കാൻ ഐ എസ് മടി കാട്ടില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ് മുന്നറിയിപ്പിന് നല്‍കിയതിന് പിന്നാലെയാണ് ഐ എസിന്റെ ഭീഷണി സന്ദേശം പുറത്തുവന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക