അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് ചൊവ്വാഴ്ച മധ്യേഷ്യയിലേക്ക് പുറപ്പെട്ടു. സന്ദര്‍ശനത്തിനിടെ ഈജിപ്തിനും സൌദി അറേബിയയ്ക്കും വന്‍ സൈനിക സഹായ വാഗ്ദാനവും റൈസ് നല്‍കുമെന്നാണ് സൂചന. ഇറാന്‍ , സിറിയ, ഹിസ്ബുള്ള, അല്‍-ക്വൊയ്ദ എന്നിവയെ പ്രതിരോധിക്കുന്നതിന് ലക്‍ഷ്യമിട്ടായിരിക്കും സൈനിക സഹായം.
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേട്സും റൈസിനോടൊപ്പം മധ്യേഷ്യ്യയിലേക്ക് പോകുന്നുണ്ട്. ഇറാഖിന് കൂടുതല്‍ സഹായം നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെടുമെന്ന് അറിയുന്നു.
തീവ്രവാദത്തിനെതിരെ ഈ രാജ്യങ്ങളുമായി ചേര്‍ന്ന് പോരാടുകയാണ് ലക്‍ഷ്യം- റൈസ് പറഞ്ഞു. സ്വയം പ്രതിരോധിക്കാന്‍ കഴിവുളള പുതിയ രാഷ്ട്രീയ പക്രിയയോട് കൂടിയ ഇറാഖാണ് നമ്മുടെ ലക്‍ഷ്യം.
പുതിയ നീക്കം അല്‍- ക്വൊയ്ദ, ഹിസ്ബുള്ള, സിറിയ, ഇറാന്‍ തുടങ്ങിയ ശക്തികളെ പ്രതിരോധിക്കാന്‍ ലക്‍ഷ്യമിട്ടുള്ളതാണ്- റൈസ് പറഞ്ഞു. അതേസമയം, സൈനിക സഹായത്തെ ഇറാന്‍ വിമര്‍ശിച്ചു. മധ്യേഷ്യയെ ശിഥിലീകരിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ഇറാന്‍ ആരോപിച്ചു.