റസ്റ്റോറന്റില്‍ സ്ഫോടനം; യുഎന്‍ പ്രതിനിധി അടക്കം 16 മരണം

ശനി, 18 ജനുവരി 2014 (11:08 IST)
PRO
അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ ഒരു റസ്റ്റോറന്റില്‍ ഉണ്ടായ ആക്രമണത്തില്‍ നാലു യുഎന്‍ ഉദ്യോഗസ്ഥര്‍ അടക്കം 16 പേര്‍ കൊല്ലപ്പെട്ടു. താലിബാന്‍ ഭീകരരാണ്‌ ആക്രമണത്തിനു പിന്നിലെന്നു സ്ഥിരീകരിച്ചു.

ഇന്നലെ രാത്രിയാണ്‌ ആക്രമണം ഉണ്ടായത്‌. യുഎന്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വ്യക്‌തമാക്കി. മരിച്ചവരില്‍ 14 പേര്‍ വിദേശികളും രണ്ടു പേര്‍ അഫ്ഗാന്‍ സ്വദേശികളുമാണ്‌.

വെബ്ദുനിയ വായിക്കുക