റഷ്യ ബഹിരാകാശത്തിലെ ലക്ഷ്യങ്ങളെ തകര്‍ക്കാനുള്ള മിസൈയില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നു
ശനി, 31 ഓഗസ്റ്റ് 2013 (10:50 IST)
റഷ്യ ബഹിരാകാശത്തിലെ ലക്ഷ്യങ്ങളെ തകര്‍ക്കാനുള്ള മിസൈയില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നു. 2017ല്‍ ഈ മിസൈയില്‍ പരീക്ഷിക്കുമെന്നു റഷ്യ അറിയിച്ചിട്ടുണ്ട്. എസ്-500 എന്ന് നാമകരണം ചെയ്ത ഈ മിസൈയില്‍ വിജയകരമായി പൂര്‍ത്തിയാക്കുമെന്നാണ് റഷ്യയുടെ വാദം.
എസ്-500ന് റഷ്യയ്ക്ക് ഭീഷണിയായി ബഹിരാകാശത്ത് അകലെ സ്ഥാപിച്ചിരിക്കുന്ന ലക്ഷ്യങ്ങളെ നശിപ്പിക്കാന്‍ സാധിച്ചാല്‍ രാജ്യ സംരക്ഷണത്തിന് ഇത് ഗുണകരമാവുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഭാവിയിലെ ആക്രമണങ്ങളെ പ്രതിരോധിക്കാനാണ് റഷ്യ എസ്-500ന്റെ പരീക്ഷണത്തിലേര്‍പ്പെട്ടിയിരിക്കുന്നത്. അതീവ സങ്കീര്‍ണവും നൂതനവുമായ മിസൈയിലാണ് എസ്-500.
റഷ്യക്ക്400 കിലോമീറ്റര്‍ അകലെ വരെ എത്താന്‍ കഴിയുന്ന എസ്-400 മിസൈയിലുകളുണ്ട്. റഷ്യ സിറിയയ്ക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നത് എസ്-300 മിസൈയിലുകളാണ്.