രോഗിയായ ഭാര്യയെ വെള്ളത്തിലെറിഞ്ഞ് കൊന്ന ഭര്‍ത്താവിന് തടവ് ശിക്ഷ
ചൊവ്വ, 13 ഓഗസ്റ്റ് 2013 (16:56 IST)
PRO
കാന്‍സര്‍ രോഗിയായ ഭാര്യയെ വെള്ളത്തിലെറിഞ്ഞു കൊന്ന ഭര്‍ത്താവിന് നാലു വര്‍ഷം തടവിന് ശിക്ഷിച്ചു. ചൈനയിലെ ഹ്യുബെ പ്രവിശ്യയിലാണ് സംഭവം നടന്നത്.
70 വയസുകാരനാണ് 67 വയസുകാരിയായ ഭാര്യ കാന്‍സറിന്റെ വേദനയില്‍ നിന്ന് രക്ഷിക്കാനായി കൊലപ്പെടുത്തിയത്. ഭാര്യയ്ക്ക് സിഗ്മോയിഡ് കെളോണ്‍ കാന്‍സറായിരുന്നു. ഹൃദയത്തിനു പ്രശ്നമുണ്ടായിരുന്നതിനാല്‍ ഇവര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
തുടര്‍ന്ന് വേദന സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഭാര്യ തന്നോട് കൊലപ്പെടുത്താന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഭാര്യയെ വെള്ളത്തിലെറിഞ്ഞ് കൊന്നതെന്ന് ഇയാള്‍ കോടതിയില്‍ മൊഴി നല്‍കിയെങ്കിലും ശിക്ഷ വിധിക്കുകയായിരുന്നു.