രക്തക്കളമായി ബാഗ്ദാദ്

വെള്ളി, 29 നവം‌ബര്‍ 2013 (12:05 IST)
PRO
ഇറാഖിലെ വിവിധ മാര്‍ക്കറ്റുകളിലുണ്ടായ തീവ്രവാദി ആക്രമണങ്ങളില്‍ 25 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിറ്റുണ്ട്.

ഹിലായിലെ മാര്‍ക്കറ്റിലുണ്ടായ ആക്രമണത്തില്‍ 13 കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മാര്‍ക്കറ്റിനുള്ളിലും പുറത്തുമായി മൂന്ന് സ്ഫോടനങ്ങളാണുണ്ടായത്. മാര്‍ക്കറ്റിനു പുറത്തു നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകള്‍ പൊട്ടിത്തെറിച്ചു.

ബാഗ്ദാദില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ സുവെറായിലെ മാര്‍ക്കറ്റിന് സമീപമുണ്ടായ സ്ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വാണിജ്യ കേന്ദ്രത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

സമാറയിലുള്ള മാര്‍ക്കറ്റില്‍ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അല്‍-ഖ്വയ്ദയുമായി ബന്ധപ്പെട്ട തീവ്രവാദി സംഘടനയാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

സ്ഫോടനത്തില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ അറിയിച്ചു. ജനത്തിരക്കേറിയ പ്രദേശങ്ങളെ ലക്ഷ്യംവെച്ചാണ് ആക്രമണമുണ്ടായത്.

വെബ്ദുനിയ വായിക്കുക