യെമനില്‍ ഇറ്റാലിയന്‍ എംബസി സുരക്ഷാ ഉദ്യോഗസ്ഥനെ അജ്ഞതരായ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി. തലസ്ഥാനമായ സനായിലെ എംബസിയ്ക്കു സമീപത്തു നിന്നുമാണ് സുരക്ഷാ ഏജന്റിനെ തട്ടിക്കൊണ്ടുപോയത്. സനായിലെ ഇറ്റാലിയന്‍ എംബസി ഇക്കാര്യം സ്ഥിരീകരിച്ചു.
എന്നാല്‍ സുരക്ഷാ ഏജന്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തട്ടിക്കൊണ്ടുപോയവരെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. പിന്നില്‍ ഭീകരപ്രവര്‍ത്തകരാകാനുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല.
സംഭവത്തെക്കുറിച്ച് ഉന്നതപൊലീസ് അധികാരികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.