ബ്രിട്ടനില്‍ ഈ വര്‍ഷം നവംബര്‍ മുതല്‍ ഇന്ത്യാക്കാരടക്കമുളള വിദേശികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തും.ബ്രിട്ടീഷ് പൌര്ന്മാര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ഈ സംവിധാനം ഏര്‍പ്പെടുത്തും.
മൂന്ന് വര്‍ഷത്തിനുള്ളില്‍ ബ്രിട്ടനില്‍ തങ്ങുന്ന എല്ലാ വിദേശികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.ആദ്യ ഘട്ടമായി തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ജോലി ചെയുന്നവര്‍ക്കായിരിക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുക. ഇത് ജനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പ് വരുത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനം സുഗമമായി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വ്യാവസായിക പ്രതിനിധികളുടെ യോഗം വിളിച്ച് കൂട്ടുന്നതിന് തീരുമാനമായിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറി ജാക്വി സ്മിത്ത്, ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി റൂത്ത് കെല്ലി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.