യുഎസ്-താലിബാന്‍ ചര്‍ച്ച ഖത്തറില്‍

ബുധന്‍, 19 ജൂണ്‍ 2013 (13:27 IST)
PRO
PRO
യുഎസ്, താലിബാന്‍ നേതാക്കളുമായി ഖത്തറില്‍ വെച്ച് നേരിട്ടു ചര്‍ച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ഖത്തറിലെ ദോഹയിലായിരിക്കും യുഎസ്-താലിബാന്‍ ആദ്യ ചര്‍ച്ച നടക്കുക. താലിബാന്‍ പോരാളികള്‍ ഭീകരരുമായിട്ടുള്ള ബന്ധം ഉപേക്ഷിക്കണമെന്നും അക്രമം വെടിയണമെന്നും അഫ്ഗാന്‍ ഭരണഘടന മാനിക്കണമെന്നുമുള്ള ഉപാധികളാണ് യുഎസ്-താലിബാന്‍ ചര്‍ച്ചയില്‍ യുഎസ് ഉന്നയിക്കുക.

താലിബാന്റെ ആദ്യത്തെ വിദേശ ഓഫീസ് പ്രവര്‍ത്തിക്കുന്നത് ദോഹയിലാണ്. അഫ്ഗാന്‍ പ്രതിനിധികളെയും ചര്‍ച്ചയ്ക്ക് ഉണ്ടാക്കുമെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അറിയിച്ചു.

യുഎസിന്റെ നേതൃത്വത്തിലുള്ള നാറ്റോയും അഫ്ഗാന്‍ സുരക്ഷാ സേനയും ചേര്‍ന്ന് രാജ്യത്തിന്രെ സുരക്ഷ നിയന്ത്രിക്കുമെന്ന അഫ്ഗാന്‍ പ്രസിഡന്ര് ഹമീദ് കര്‍സായിയുടെ പ്രസ്താവനയ്ക്കു ശേഷമാണ് താലിബാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്. താലിബാന്റെ തീരുമാനം ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നാണ് യുഎസ് പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക