ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ യമനില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സൌദി അറേബ്യയുടെ സഹായം പ്രധാനമന്ത്രി തേടി. പ്രധാനമന്ത്രി നരേന്ദ്ര മോഡി സൌദി രാജാവിന്റെ സഹായമാണ് തേടിയത്. അതേസമയം, യമനില്‍ കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് പൂര്‍ണശ്രദ്ധ നല്കുമെന്ന് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്‌ദുല്‍ അസീസ് ആലു സുഊദ് ഉറപ്പു നല്‍കി.
കഴിഞ്ഞദിവസം രാത്രി പ്രധാനമന്ത്രിയെ വിളിച്ചാണ് സൌദി രാജാര്‍ സഹായം വാഗ്‌ദാനം ചെയ്തത്. പ്രവാസികളെ ഏറ്റവും നേരത്തെ യമനില്‍ നിന്ന് ഒഴിപ്പിക്കുന്നതിന് സാധ്യമായ എല്ലാ സഹായവും സൌദി രാജാവ് വാഗ്‌ദാനം നല്കുകയും ചെയ്തു. ഇന്ത്യയുമായി സൌദിക്ക് ശക്തമായ ബന്ധമാണുള്ളതെന്ന് സല്‍മാന്‍ രാജാവ് വ്യക്തമാക്കി.
മേഖലയിലെ വെല്ലുവിളികള്‍ ഏറ്റവും പെട്ടെന്ന് പരിഹരിക്കട്ടെയെന്നും, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സമാധാനവും സുരക്ഷയും പുന:സ്ഥാപിക്കാന്‍ സാധിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. ഇന്ത്യ - സൗദി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയും നരേന്ദ്ര മോഡി അറിയിച്ചു.