മുന്നൂറോളം തൊഴിലാളികളെ സിറിയയില്‍ ഐ എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി

വെള്ളി, 8 ഏപ്രില്‍ 2016 (12:59 IST)
സിറിയയിലെ ദമാസ്‌കസിലെ സിമന്റ് കമ്പനിയില്‍ നിന്ന് മുന്നൂറോളം തൊഴിലാളികളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ട് പോയി. ഇവരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് സൂചന. ദൂമിയര്‍ നഗരത്തിലെ ബദിയാ ഫാക്ടറിയില്‍ നിന്നുമാണ് തൊഴിലാളികളെ തട്ടിക്കൊണ്ടുപോയത്. കോണ്‍ട്രാക്ടര്‍മാരും തട്ടിക്കൊണ്ടുപോയവരില്‍ ഉള്‍പ്പെടുന്നതായാണ് വിവരം. 
 
എന്നാല്‍ ഇവരെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നും തൊഴിലാളികളുമായി ആര്‍ക്കും ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും കമ്പനി അഡ്മിനിട്രേറ്റര്‍ പറഞ്ഞു. സൈന്യവും ഐ എസ് ഭീകരരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടന്ന പ്രദേശമാണിത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക