മുതുമുത്തശ്ശിക്ക് 115 തികയുന്നു

ശനി, 19 ഏപ്രില്‍ 2008 (12:26 IST)
ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിക്ക് ഞായറാഴ്ച 115 വയസ് തികയും. ഈ പ്രായത്തിലും ചുറുചുറുക്കോടെ ഇരിക്കുന്ന എഡ്ന പാര്‍ക്കര്‍ എന്ന മുതുമുത്തശി ശാസ്ത്രജ്ഞര്‍ക്ക് വിസ്മയമായിരിക്കുകയാണ്.

എഡ്ന പാര്‍ക്കറുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് 115 ബലൂണുകള്‍ പറത്തുകയുണ്ടായി. എഡ്നയുടെ ദീര്‍ഘായുസിന്‍റെ രഹസ്യം അറിയുന്നതിനായി രണ്ട് വര്‍ഷം മുന്‍പ് അവരുടെ ഡി എന്‍ എ ഗവേഷകര്‍ ശേഖരിച്ചിരുന്നു. നൂറ്റിപ്പത്ത് വയസ് കഴിഞ്ഞ മറ്റ് വ്യക്തികളുടെ ഡി എന്‍ എ കളോടൊപ്പം ഇതും വിശകലനം ചെയ്ത് വരികയാണ്.

ലോകത്ത് 110 വയസ് കഴിഞ്ഞ 75 പേര്‍ ഉണ്ടെന്നാണ് കണക്ക്.ഇതില്‍ 64 പേര്‍ സ്ത്രീകളും 11 പേര്‍ പുരുഷന്മാരുമാണ്.

എഡ്ന 1893 ഏപ്രില്‍ 20നാണ് ജനിച്ചത്. ലോകത്തെ ഏറ്റവും പ്രായം ചെന്ന വ്യക്തിയെന്ന ബഹുമതിയ്ക്കുടമയായിരുന്ന ജപ്പാന്‍‌കാരി മരിച്ചതിനെ തുടര്‍ന്ന് നാല് മാസം മുന്‍പാണ് എഡ്നയ്ക്ക് പ്രായം ചെന്ന വ്യക്തിയെന്ന ബഹുമതി സ്വന്തമായത്.

എഡ്നയുടെ ഭര്‍ത്താവ് ഏള്‍ 1938ല്‍ മരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക