മാര്‍പാപ്പയുടെ വക ജോര്‍ജ് രാജകുമാരന് മരതക കുരിശ്

വെള്ളി, 4 ഏപ്രില്‍ 2014 (09:13 IST)
PRO
ഫ്രാന്‍സിസ് മാര്‍പാപ്പ മരതകത്തില്‍ നിര്‍മിച്ച കുരിശ് വില്യം രാജകുമാരന്റെ എട്ട് മാസം പ്രായമുള്ള മകന്‍ ജോര്‍ജ് രാജകുമാരന് സമ്മാനിച്ചു.

ആദ്യമായി എലിസബത്ത് രാജ്ഞിയെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് മാര്‍പാപ്പ രാജകുമാരന് മനോഹരമാ‍യ കുരിശ് സമ്മാനിച്ചത്. തുടര്‍ന്ന് മാര്‍പാപ്പയ്ക്ക് രാജകുടുംബത്തിന്റെ സമ്മാനം എലിസബത്ത് രാജ്ഞി സമ്മാനിച്ചു.

പുരാതന റോമില്‍ രാജകീയപദവിയുടെ മുദ്രയായാണ് മരതകത്തെ ഉപയോഗിച്ചിരുന്നത്. പരമാധികാരത്തെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്. ക്രൈസ്തവസമൂഹം ഇത് ഏറ്റെടുത്ത ശേഷം ഗോളത്തില്‍ ക്രൈസ്തവതയുടെ പ്രതീകമായി കുരിശുംകൂടി കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക