മലേഷ്യയില്‍ ഇന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷിയിലെ പ്രമുഖന്‍ അന്‍വര്‍ ഇബ്രാഹിമിന്‍റെ വിധി നിര്‍ണ്ണയിക്കും. അന്‍വര്‍ ഇബ്രാഹിമിന് അധികാരം പിടിക്കാനുളള ആദ്യ ചുവടാണ് ഇതെന്നാണ് കരുതുന്നത്.
വടക്കന്‍ സംസ്ഥാനമായ പെനാംഗിലെ പെര്‍മതാംഗ് പായില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രചരണ ഘട്ടത്തില്‍ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത് കണക്കിലെടുത്ത് 4000 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.
അന്‍വറിന്‍റെ തൃകക്ഷി സഖ്യവും യുണൈറ്റഡ് നാഷണല്‍ മലയ ഓര്‍ഗനൈസേഷനും( യു എം എന്‍ ഒ) യും തമ്മിലാണ് പ്രധാന മത്സരം. അതേസമയം, സഹായിയായ യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണം അന്‍വര്‍ ഇബ്രാഹിന് മേല്‍ കരിനിരല്‍ പരത്തുകയാണ്.
എന്നാല്‍, ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് അന്‍വര്‍ ഇബ്രാഹിം ആരോപിക്കുന്നത്. തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് ഇത്തരം ആരോപണങ്ങളെന്നും അദ്ദേഹം പറയുന്നു. വംശീയതയില്‍ അടിസ്ഥാനമായ രാജ്യത്തെ സമ്പദ് വ്യവസ്ഥയും അഴിമതിയും തുടച്ച് നീക്കാനും രാജ്യത്ത് സാമ്പത്തിക മുന്നേറ്റം സാധ്യമാക്കാനുളള തന്‍റെ ശ്രമങ്ങളെ അട്ടിമറിക്കാനുമാണ് ആരോപണങ്ങളെന്നും അദ്ദേഹം പറഞ്ഞു.