മലേഷ്യന്‍ വിമാനം ഭീകരര്‍ റാഞ്ചിയതാണെന്ന് റഷ്യന്‍ പത്രം
ഞായര്‍, 13 ഏപ്രില്‍ 2014 (11:01 IST)
PRO
PRO
239 യാത്രക്കരുമായി പോയന്‍ മലേഷ്യന്‍ വിമാനം തകര്‍ന്നു വീണതെന്നു കരുതപ്പെടുന്ന സ്ഥലത്ത് നിരവധി രാജ്യങ്ങള്‍ വിമാനത്തിന്റെ ബ്ലാക് ബൊക്സിനായി കൊണ്ടുപിടിച്ച പര്യവേക്ഷണങ്ങള്‍ നടത്തുന്നതിനിടെ വിമാനം ഭീകരര്‍ റാഞ്ചിയതാണെന്ന് കാട്ടി റഷ്യന്‍ പത്രമായ മസ്കൊവ്‌സ്‌കി കൊംസൊ മൊളെറ്റ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഭീകരര്‍ വിമാനം റാഞ്ചി അഫ്ഗാനിസ്ഥാനിലെ പാക് അതിര്‍ത്തിക്കടുത്ത് കാണ്ടഹാറിലെ അജ്ഞാത കേന്ദ്രത്തില്‍ ഇറക്കിയിട്ടുണ്ടെന്നും യാത്രക്കാരെല്ലാം ജീവനോടെയുണ്ടെന്നും ഭക്ഷണമില്ലാതെ താത്കാലിക ഷെഡുകളിലാണ് അവര്‍ താമസിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഔദ്യൊഗികമായി ആരും റിപ്പോര്‍ട്ടിനെ അംഗീകരിച്ചിട്ടില്ല. 20 ഏഷ്യക്കരും ഒരു ജപ്പാന്‍ കാരനും ഉള്‍പ്പെട്ട വിമാന യത്രാകാരില്‍ ചിലര്‍ ഫ്രിസ്കെയിന്‍ സെമികണ്ടക്ടര്‍ കമ്പനിയിലെ ജീവനക്കാരാണെന്നും വിമാനത്തിലെ വിദഗ്ദരെ ഒരു ബങ്കറിലാണ് താമസിപ്പിച്ചിരിക്കുന്നതെന്നും പത്രം പറയുനു.
റഷ്യന്‍ ഇന്റെലിജെന്‍സ് ഏജന്‍സികളില്‍ നിന്ന് ചോര്‍ത്തിയെടുത്ത വിവരങ്ങളാണ് ഇതെന്നും വിമാനം റഞ്ചിയ ഭീകര സംഘടനയേക്കുറിച്ചുള്ള വിവരങ്ങള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്നും പത്രം ആവകാശപ്പെടുന്നു. പത്രത്തിന് രാജ്യത്താകമാനം 11 ലക്ഷം കൊപ്പികളാണുള്ളത്.