മയക്കുമരുന്നു രാജാവിന്റെ മൃതദേഹം മോഷണം പോയി!

ബുധന്‍, 10 ഒക്‌ടോബര്‍ 2012 (17:54 IST)
PRO
PRO
മയക്കുമരുന്നു രാജാവും ലോസ് സെറ്റാസ് എന്ന സംഘത്തിന്റെ തലവനുമായ ഹെരിബെര്‍ട്ടൊ ലാസ്കാനോയെ കൊലപ്പെടുത്തിയതായി മെക്സിക്കോ. എന്നാല്‍ ഒരു നാടകീയനീക്കത്തിലൂടെ ഇയാളുടെ മൃതദേഹം ആയുധധാരികള്‍ മോഷ്ടിച്ചതായും മെക്സിക്കന്‍നാവികസേന വ്യക്തമാക്കി.

ഞായറാഴ്ച ഉച്ചതിരിഞ്ഞ് നാവികസേനയുമായി ഉണ്ടായ ഒരു ഏറ്റുമുട്ടലില്‍ ആണ് ലാസ്കാനോയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഫുനറല്‍ പാര്‍ലറില്‍ മൃതദേഹം സൂക്ഷിച്ചു. എന്നാല്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൃതദേഹം മോഷ്ടിക്കപ്പെടുകയായിരുന്നു.

തങ്ങള്‍ കൊലപ്പെടുത്തിയത് ലാസ്കാനോയെ ആണെന്ന് മൃതദേഹം മോഷ്ടിക്കപ്പെട്ടപ്പോള്‍ മാത്രമാണ് നാവികസേന സ്ഥിരീകരിച്ചത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇയാളുടെ തലയ്ക്കു യുഎസ് സര്‍ക്കാര്‍ 5 മില്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക