മദ്യം കഴിച്ചതിന് രണ്ട് പേര്‍ക്ക് വധശിക്ഷ

ചൊവ്വ, 26 ജൂണ്‍ 2012 (18:10 IST)
PRO
PRO
മദ്യം കഴിച്ച കുറ്റത്തിന് രണ്ട് പേര്‍ക്ക് ഇറാനില്‍ വധശിക്ഷ വിധിച്ചു. ഇറാനിയന്‍ പ്രവിശ്യയായ ഖോറാസന്‍ മേഖലയില്‍ നിന്നുള്ളവര്‍ക്കാണ് രാജ്യത്തെ ഒരു കോടതി തൂക്കുകയര്‍ വിധിച്ചത്.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവര്‍ മൂന്ന് തവണ മദ്യപിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് കടുത്ത ശിക്ഷ തന്നെ നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

മദ്യം കഴിക്കുന്നത് ഇസ്ലാമിക നിയമപ്രകാരം ഇറാനില്‍ നിരോധനമുണ്ട്. എന്നാല്‍ കരിഞ്ചന്തയില്‍ മദ്യം ലഭ്യമാകുന്നുണ്ട്.

വെബ്ദുനിയ വായിക്കുക