അമേരിക്കന്‍ പോപ് താരം മഡോണയും ഭര്‍ത്താവ് ബ്രിട്ടീഷ് സംവിധായകന് ഗൈ റിച്ചിയും വേര്‍പിരിയാന്‍ തീരുമാനിച്ചു. മഡോണയുടെ വക്താവാണ് ഇതറിയിച്ചത്.
ഇരുവരും തമ്മില്‍ നല്ല രസമല്ലെന്ന് മാസങ്ങളായി അഭ്യൂഹം നിലനില്‍ക്കുകയായിരുന്നു. “ മഡോണയും ഗൈ റിച്ചിയും ഏഴര വര്‍ഷം നീണ്ട ദാമ്പത്യത്തിന് ശേഷം വേര്‍പിരിയാന്‍ തീരുമാനിച്ചു” - ന്യൂയോര്‍ക്കിലെയും ലണ്ടനിലെയും മഡോണയുടെ പ്രതിനിധികള്‍ പറഞ്ഞു.
ഈ പശ്ചാത്തലത്തില്‍ മഡോണയുടെ കുടുംബത്തെ പീഡിപ്പിക്കരുതെന്ന് മാധ്യമങ്ങളോട് മഡോണയുടെ വക്താക്കള്‍ അഭ്യര്‍ത്ഥിച്ചു. വിവാഹമോചനവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ഇനിയും തീരുമാനിക്കേണ്ടതുണ്ടെന്ന് വക്താക്കള്‍ വെളിപ്പെടുത്തി.
മഡോണയ്ക്കും ഗൈ റിച്ചിക്കും കൂടി റോക്കോ എന്ന് പേരുള്ള മകനുണ്ട്. രണ്ടായിരത്തില്‍ ഇരുവരുടെയും വിവാഹം നടക്കുമ്പോള്‍ തന്നെ മകന് ജനിച്ചിരുന്നു.
മഡോണയ്ക്ക് മറ്റൊരു ബന്ധത്തില്‍ നിന്ന് ഒരു മകളുണ്ട്. നടന് സീന്‍ പെനിനെ 19880കളില്‍ മഡോണ വിവാഹം കഴിച്ചിരുന്നു.