മകളെ ശാരീരിക പീഡനത്തിന് ഇരയാക്കി; ഹോളിവുഡ് നടനെതിരെ പരാതിയുമായി പാക് സിനിമാ നടി

വെള്ളി, 26 മെയ് 2017 (14:12 IST)
സിനിമയുടെ ഒഡീഷനെന്ന് പറഞ്ഞ് വിളിച്ച് 14 കാരിയായ മകളെ ശാരീരിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയുമായി പാക് നടി. ഹോളിവുഡ് നിര്‍മ്മാതാവും നടനുമായ പ്രമുഖനെതിരേയാണ് പാക് നടി പരാതി നല്‍കിയത്. പാകിസ്ഥാന്‍ നടിയും ടെലിവിഷന്‍ താരവുമായ നാദിയാഖാനാണ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ നടന്റെ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
 
ഡിസ്‌നിയുടെ പദ്ധതി എന്ന പേരിലാണ് ഒഡീഷന്‍ നടന്നത്. ഒഡീഷനില്‍ വളരെ അധികം പേരു പങ്കെടുത്തിരുന്നു. മകള്‍ക്ക് വായിക്കാന്‍ രണ്ടു വരിയുള്ള സ്‌ക്രിപ്റ്റ് നല്‍കി. അത് വായികുന്നതിന് മുമ്പു തന്നെ മകളെ കയറി പിടിക്കുകയും തള്ളിയിടുകയും ചെയ്തു. തുടര്‍ന്ന് കുട്ടി മാതാപിതാക്കളുടെ മുന്നില്‍ വീഴുകയും ചെയ്തു. മറ്റൊരാള്‍ക്കും തന്റെ മകളെ പൊതുവേദിയില്‍ അപമാനിക്കാനും ദുരുപയോഗം ചെയ്യാനും അനുമതിയില്ലെന്നും സംഭവം മകളുടെ ആത്മവിശ്വാസം തന്നെ തകര്‍ത്തെന്നും അവര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക