ഭൂമിയ്ക്ക് പുറത്ത് ഖനനം നടത്താന്‍ അമേരിക്കയുടെ ഫയര്‍ഫ്ലൈ
ബുധന്‍, 23 ജനുവരി 2013 (14:04 IST)
PRO
PRO
ഭൂമിക്കു പുറത്തുള്ള ക്ഷുദ്രഗ്രഹങ്ങളില്‍ ഖനനം നടത്താന്‍ ഒരുങ്ങുന്നതായി അമേരിക്കന്‍ കമ്പനി. അമേരിക്കന്‍ സ്പെയ്സ് ഫെയറിംഗ് കമ്പനിയായ ഡീപ് സ്പെയ്സ് എന്‍റര്‍പ്രൈസസ് ആണ് ഇതിന് തയ്യാറെടുക്കുന്നത്.
ക്ഷുദ്രഗ്രഹങ്ങളില്‍ നിന്ന് വിലപിടിപ്പുള്ള ലോഹങ്ങളും ധാതുക്കളും ഖനനം ചെയ്തെടുക്കാനാണ് നീക്കം. ഇതിനായി ‘ഫയര്‍ഫ്ലൈ‘ എന്ന് പേരിട്ടിരിക്കുന്ന പേടകത്തെ അയക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് ശ്രമം.
മറ്റൊരു അമേരിക്കന്‍ കമ്പനിയായ പ്ലാനറ്ററി റിസോഴ്സസ് ആണ് ഭൂമിക്കു പുറത്ത് ഖനനം നടത്താനുള്ള പദ്ധതി ആദ്യമായി പുറത്തുവിട്ടത്. 2012 ഏപ്രിലില്‍ ആയിരുന്നു ഇത്.