ഭൂമിക്ക് പുറത്ത് രാപ്പാര്‍ക്കാം, ദശലക്ഷക്കണക്കിന് വാസസ്ഥലം റെഡി!
ബുധന്‍, 9 ജനുവരി 2013 (23:57 IST)
PRO
PRO
ഇനി ഭൂമിയില്‍ വീട് വെക്കാന്‍ സ്ഥലമില്ലെന്ന് ഒരാള്‍ക്കും പറയേണ്ടി വരില്ല. കാരണം ദശലക്ഷക്കണക്കിന് വാസയോഗ്യമായ സ്ഥലങ്ങള്‍ സൗരയൂഥത്തിന് പുറത്തുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ശാസ്ത്രലോകത്തിന് വഴിത്തിരിവാകുന്ന ഈ കണ്ടെത്തലിനെക്കുറിച്ചുള്ള വിവരങ്ങള്‍ യൂണിവേഴ്‌സ്റ്റി ഓഫ് കാലിഫോര്‍ണിയയിലെ ഗവേഷകരാണ് പുറത്തുവിട്ടത്.
കെപ്‌ളേഴ്‌സ് ടെലിസ്‌കോപിന്റെ സഹായത്തോടെ മൂന്ന് വര്‍ഷമായി നടത്തിയ പഠനങ്ങളുടെ ഫലമായി കണ്ടെത്തിയിരിക്കുന്നത് ഭൂമിയെക്കൂടാതെ ഒന്നല്ല ദശലക്ഷക്കണക്കിന് കോടി ഗ്രഹങ്ങളില്‍ ജീവന്റെ നിലനില്‍പ്പ് സാധ്യമായേക്കുമെന്നാണ്. ഭൂമിയുടേതിന് രണ്ടിരട്ടി വരെ വ്യാസമുള്ള ഗ്രഹങ്ങളാണിവ. ഈ ഗ്രഹങ്ങള്‍ സൂര്യനും സമാനമായ നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്നവയാണ്. അവയുടെ സൂര്യനില്‍ നിന്ന് പ്രത്യേക അനുപാതം അകലം സൂക്ഷിച്ച് ഭ്രമണം ചെയ്യുന്നതു കൊണ്ട് തന്നെ ഇവയിലെ സാഹചര്യം ഭൂമിയിലേതിന് സമാനമായിരിക്കും. അതാകട്ടെ ജലത്തിന്റേയും ജീവന്റേയും നിലനില്‍പ്പിനും പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.
നാസയുടെ കെപ്ലേഴ്‌സ് മിഷന്റെ ഭാഗമായി ടെലിസ്‌കോപിലൂടെ കണ്ടെത്തിയ വാല്‍നക്ഷത്രങ്ങളുടെ സസൂക്ഷ്മ നിരീക്ഷണം കാലിഫോര്‍ണിയയിലെ ഗവേഷകസംഘത്തെ പുതിയ അപഗ്രഥനങ്ങളിലേക്ക് വഴി തെളിയ്ക്കുകയും സൗരയൂഥത്തിനു പുറത്തെ അനേകം ക്ഷീരപഥങ്ങളിലേക്കും അവയിലുള്ള ഗ്രഹങ്ങളിലേക്കും എത്തുകയായിരുന്നു.