പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഘാതകരെ അറസ്റ്റു ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പാക് ജനത. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥത കാട്ടുന്നുണ്ടെന്നാണ് ഒരു സര്‍വേയില്‍ പങ്കെടുത്തവരില്‍ കൂടുതലും അഭിപ്രായപ്പെട്ടത്.
ബേനസീര്‍ ഭൂട്ടോയുടെ രക്തസാക്ഷിത്വ വാര്‍ഷികത്തോടനുബന്ധിച്ച് ‘അസാസ് ഉറുദു’ ദിനപ്പത്രമാണ് ഇത്തരത്തില്‍ ഒരു അഭിപ്രായ സര്‍വേ നടത്തിയത്.
‘ഭൂട്ടോയുടെ കൊലപാതകികളെ പിടികൂടുന്നതില്‍ പാക് സര്‍ക്കാര്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്നുവോ?’ എന്ന ചോദ്യത്തിന് സര്‍വേയില്‍ പങ്കെടുത്തവരില്‍ 7213 പേര്‍ ‘അതെ’ എന്ന് ഉത്തരം നല്‍കി. 2524 പേര്‍ സര്‍ക്കാരിന്‍റെ ആത്മാര്‍ത്ഥതയില്‍ സംശയം പ്രകടിപ്പിച്ചു.
അതേ സമയം, ഈ കേസുമായി ബന്ധപ്പെട്ട തുടര്‍ അന്വേഷണങ്ങള്‍ക്ക് പാക് ആര്‍മി ചീഫ് ജനറല്‍ അഷ്‌ഫാഖ് പര്‍വേസ് കയാനി ഉള്‍പ്പടെയുള്ള സൈനിക മേധാവികളെയും മുന്‍ ഐ എസ് ഐ ചീഫ് ലെഫ്റ്റനന്‍റ് ജനറല്‍ നദീം താജിനെയും മുന്‍ സൈനിക ഇന്‍റലിജന്‍സ് മേധാവി ലെഫ്റ്റനന്‍റ് ജനറല്‍ നദീം ഇജാസ് മിയാനെയും ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന യു എന്‍ അന്വേഷണ കമ്മീഷന്‍റെ ആവശ്യം പാകിസ്ഥാന്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.