ഭൂകമ്പത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടുലക്ഷം നഷ്‌ടപരിഹാരം

ഞായര്‍, 26 ഏപ്രില്‍ 2015 (14:50 IST)
ഭൂകമ്പത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രണ്ടുലക്ഷം രൂപ നഷ്‌ടപരിഹാരം നല്കും. 
 
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 40ലേറെപ്പേരാണ് ഉത്തരേന്ത്യയില്‍ ഭൂകമ്പത്തില്‍ മരിച്ചത്.
 
ഭൂകമ്പത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തര സഹായം എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ശനിയാഴ്ച അടിയന്തരയോഗം വിളിച്ചു ചേര്‍ത്തിരുന്നു.
 
ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍, സിക്കിം, മധ്യപ്രദേശ് മുഖ്യമന്ത്രിമാരുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.

വെബ്ദുനിയ വായിക്കുക