ഭൂകമ്പത്തില്‍ കെട്ടിടം തകര്‍ന്നു; നേപ്പാളിലെ ചൌതാരയില്‍ നാലുപേര്‍ മരിച്ചു
ചൊവ്വ, 12 മെയ് 2015 (14:22 IST)
ഇന്ന് ഉച്ചയോടു കൂടി നേപ്പാളില്‍ ഉണ്ടായ ഭൂകമ്പത്തില്‍ നാലുപേര്‍ മരിച്ചു. നേപ്പാളിലെ ചൌതാര ടൌണില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് ഉണ്ടായ അപകടത്തില്‍ ആണ് നാലുപേര്‍ മരിച്ചത്.
ഇന്ന് ഉണ്ടായ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി നേപ്പാള്‍ ആഭ്യന്തരമന്ത്രി ബാംദേവ് ഗൌതം അറിയിച്ചു.
അതേസമയം, നേപ്പാളിലെ സിന്ധുപാല്‍ചൌകില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 12 പേര്‍ക്ക് പരുക്കേറ്റു. ഏപ്രില്‍ 25ന് ഉണ്ടായ ഭൂചലനത്തില്‍ ഏറ്റവുമധികം നാശനഷ്‌ടങ്ങള്‍ സംഭവിച്ച മേഖലയാണ് സിന്ധുപാല്‍ചൌക്.