ഇന്ന് ഉച്ചയോടെ ഉണ്ടായ ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ ബിഹാറില്‍ തകര്‍ന്നു. അതേസമയം, കഴിഞ്ഞ ഭൂകമ്പത്തില്‍ ബലക്ഷയം സംഭവിച്ച നിരവധി കെട്ടിടങ്ങള്‍ നേപ്പാളില്‍ തകര്‍ന്നു വീണു. ഏപ്രില്‍ 25ന് നേപ്പാളില്‍ ഉണ്ടായ ഭൂകമ്പത്തില്‍ ഏറ്റവമധികം നാശനഷ്‌ടങ്ങള്‍ സംഭവിച്ച സിന്ധുപാല്‍ചൌകിലാണ് ഇത്തവണയും ഭൂകമ്പം കാര്യമായി നാശം വിതച്ചിരിക്കുന്നത്.
ബിഹാറില്‍ 12.36ഓടു കൂടിയാണ് ആദ്യ ഭൂകമ്പം ഉണ്ടായത്. രണ്ടാമത്തെ ഭൂചലനം 13.09 ഓടു കൂടിയാണ് ഉണ്ടായത്. ബിഹാറിലെ ദര്‍ബംഗ, പാട്‌ന, സിതമര്‍ഹി, പുര്‍ണിയ, സിവന്‍, കടിഹര്‍ എന്നീ ജില്ലകളില്‍ നിന്നാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.