ഭക്ഷണം പാഴാക്കരുത്: വിശന്നിരിക്കുന്നവര്‍ അനേകം

തിങ്കള്‍, 21 ഏപ്രില്‍ 2014 (10:43 IST)
PRO
ഭൂമിയില്‍ ആയിരക്കണക്കിന് ജനങ്ങള്‍ വിശപ്പ് സഹിച്ച് കഴിയുമ്പോള്‍ പലരും ആഹാരങ്ങള്‍ പാഴാക്കി കളയുന്നതിനെ മാര്‍പാപ്പ വിമര്‍ശിച്ചു. സെന്റ്‌ പീറ്റേഴ്സ്‌ ചത്വരത്തില്‍ ഈസ്റ്റര്‍ സന്ദേശം നല്‍കുകയായിരുന്നു ഫ്രാന്‍സിസ്‌ മാര്‍പാപ്പ.

നഗരത്തിനും ലോകത്തിനും വേണ്ടിയുള്ള തന്റെ സന്ദേശത്തില്‍ മാര്‍പാപ്പ അക്രമത്തിനും രക്‌തച്ചൊരിച്ചിലിനും എതിരെയുള്ള സംരക്ഷണത്തിനായി പ്രാര്‍ഥിച്ചു. സിറിയ, യുക്രെയ്ന്‍, ദക്ഷിണ സുഡാന്‍, ഇറാഖ്‌, നൈജീരിയ തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കുന്ന അക്രമങ്ങള്‍, ഭീകരതകള്‍ എന്നിവ ഉടനെ അവസാനിപ്പിക്കാനും ആഹ്വാനം ചെയ്‌തു.

ചെറുതോ വലുതോ പഴയതോ പുതിയതോ ആയ എല്ലാ യുദ്ധങ്ങളും സംഘര്‍ഷങ്ങളും അവസാനിക്കണമെന്നും ഏറ്റുമുട്ടലുകളും പാഴാക്കലുകളും കൊണ്ടു രൂക്ഷമായിട്ടുള്ള വിശപ്പിനെ മറികടക്കാന്‍ സഹായിക്കണമെന്നും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളായ സ്‌ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍, കുടിയേറിയവര്‍ എന്നിവരെ എല്ലാ ചൂഷണങ്ങളില്‍നിന്നും വിടുവിക്കണമെന്നും അദ്ദേഹം പ്രാര്‍ഥിച്ചു.

സിറിയ, യുക്രെയ്ന്‍, ആഫ്രിക്ക എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്‌തു. ഒന്നരലക്ഷത്തോളം പേര്‍ മാര്‍പാപ്പ നേതൃത്വം നല്‍കിയ ദിവ്യബലിയില്‍ പങ്കെടുത്തു.

'

വെബ്ദുനിയ വായിക്കുക