ബ്രിട്നിക്ക് പൂര്‍വ കാമുകനെ മറക്കാന്‍ വയ്യ!

വെള്ളി, 25 ജൂണ്‍ 2010 (14:37 IST)
PRO
വിവാദ തരംഗങ്ങളില്‍ സഞ്ചരിക്കുന്ന പോപ് താരം ബ്രിട്നി സ്പിയേഴ്സിന് പൂര്‍വ കാമുകന്‍ അഡ്നാന്‍ ഗലിബിനെ മറക്കാന്‍ വയ്യ! ഗലിബുമായി ബ്രിട്നി രഹസ്യമായി ടെലഫോണ്‍ ബന്ധം പുലര്‍ത്തുന്നു എന്ന് ‘ഫീമെയില്‍ഫസ്റ്റ് ഡോട്ട് കോം’ റിപ്പോര്‍ട്ട് ചെയ്യുന്നു.

തന്നോടുള്ള അടുപ്പം പാപ്പരാസി പണിയായി കണ്ടു എന്നും കിടപ്പറയിലെ ചൂടന്‍ രംഗങ്ങള്‍ വരെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു എന്നും ആരോപിച്ചായിരുന്നു ഗലിബിനെ ബ്രിട് തന്റെ ജീവിതത്തില്‍ നിന്ന് പുറത്താക്കിയത്. ബ്രിട്ടീഷ് ഫോട്ടോഗ്രാഫറായ ഗലിബുമായി മൂന്ന് മാസം മാത്രം നീണ്ട ബന്ധമായിരുന്നു ബ്രിട്നിയുടേത്.

ഗലിബിനെ വിവാഹം ചെയ്യാന്‍ വളരെയധികം ആഗ്രഹിച്ചിരുന്ന ബ്രിട് ഇതിനായി ഒരവസരത്തില്‍ മതം‌മാറാന്‍ വരെ തയ്യാറായിരുന്നു. എന്നാല്‍ മുന്‍ മാനേജര്‍ സാം ലുഫ്തിയും ഗലിബും ചേര്‍ന്ന് തന്നെ കുടുക്കാന്‍ ശ്രമിക്കുന്നു എന്ന സംശയത്തെ തുടര്‍ന്ന് ബ്രിട്നി കോടതിയെ സമീപിച്ച് അവര്‍ക്കെതിരെ വിധി സമ്പാദിച്ചിരുന്നു. ഇപ്പോള്‍ ബ്രിട് ഗലിബുമായി വീണ്ടും ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് നിയമപരമായ പ്രശ്നങ്ങള്‍ക്ക് വഴി വച്ചേക്കും.

മുന്‍ മാനേജര്‍ ജാസന്‍ ട്രെവിക്കുമായുള്ള ബന്ധവും ശരിയായ നിലയിലല്ലാത്തതാണ് ബ്രിട്നിയെ വീണ്ടും ഗലിബുമായി അടുപ്പിക്കുന്നത്. ആഗ്രഹിച്ച രീതിയിലുള്ള ഒരു ജീവിതമല്ല ബ്രിട് ഇപ്പോള്‍ നയിക്കുന്നത് എന്ന് അവരുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

വെബ്ദുനിയ വായിക്കുക