ബ്രിട്ടീഷ്‌ പ്രധാനമന്ത്രി മകളെ പബില്‍ മറന്നുവച്ചു!

തിങ്കള്‍, 11 ജൂണ്‍ 2012 (16:35 IST)
PRO
PRO
ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍ തന്റെ എട്ടു വയസ്സുകാരിയായ മകളെ പബില്‍ മറന്നുവച്ചു. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം പബില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച മടങ്ങവേയാണ് കാമറൂണ്‍ മകള്‍ നാന്‍സിയെ മറന്നത്. ബക്ക്‌സിലെ കാഡ്‌സ്ഡെണ്‍ പ്ലഗ്‌ ഇന്നിലാണ്‌ കുട്ടിയെ അദ്ദേഹം മറന്നുവച്ചത്.

മകള്‍ കൂടെയില്ലെന്ന വിവരം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മാത്രമാണ് കാമറൂണും ഭാര്യ സാമന്തയും തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ കാമറൂണ്‍ പബിലേക്ക് പാഞ്ഞു. ഇതിനിടെ പബില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ കുട്ടി സുരക്ഷിതയാണെന്ന് അറിയിച്ചു. കാമറൂണ്‍ അവിടെയെത്തി മകളെയും കൂട്ടി മടങ്ങുകയും ചെയ്തു.

പാര്‍ട്ടി കഴിഞ്ഞ്‌ കുടുംബാംഗങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ നാന്‍സി വാഷ്‌റൂമിലേക്ക്‌ പോയതാണ്‌ പ്രശ്നങ്ങള്‍ക്കിടയാക്കിയത്. കാമറൂണ്‍ ബോഡിഗാര്‍ഡുകള്‍ക്കൊപ്പം മടങ്ങിയപ്പോള്‍ സാമന്തയും ബാക്കിയുള്ളവരും മറ്റൊരു വാഹനത്തിലാണ് യാത്ര ചെയ്തത്.

വെബ്ദുനിയ വായിക്കുക