ബാറ്റ്മാന്‍ കൊലയാളി മാനസികരോഗി

ശനി, 28 ജൂലൈ 2012 (17:49 IST)
PTI
PTI
അമേരിക്കയില്‍ തിയേറ്ററില്‍ 12 പേരെ വെടിവച്ചു കൊലപ്പെടുത്തിയ ജെയിംസ് ഹോംസ് മാനസികരോഗിയാണെന്ന് സൂചന. സ്കിസോഫ്രീനിയയ്ക്കാണ് ഇയാള്‍ ചികിത്സ തേടിയത്.

സ്കിസോഫ്രീനിയില്‍ സ്പെഷ്യലൈസ് ചെയ്ത ഡോക്ടറെ ഹോംസ് അക്രമത്തിന് മുമ്പ് കണ്ടതായി കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ തെളിയിക്കുന്നു.

അറോറയിലെ സെഞ്ച്വറി 16 സിനിമാകോംപ്ലക്‌സില്‍ 'ബാറ്റ്മാന്‍' സീരീസിലെ പുതിയ ചിത്രമായ 'ദ ഡാര്‍ക് നൈറ്റ് റൈസസ്’ പ്രദര്‍ശിപ്പിക്കുമ്പോഴാണ് ഹോംസ് വെടിവയ്പ്പ് നടത്തിയത്. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ബാറ്റ്മാന്‍ സിനിമയിലെ വില്ലനായ 'ജോക്കറി'ന്റെ രൂപത്തിലാണ് ഹോംസ് തീയേറ്ററില്‍ എത്തിയത്.

വെബ്ദുനിയ വായിക്കുക