ബാങ്ക് കൊള്ള കഴിഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം!
ബുധന്‍, 27 ജൂണ്‍ 2012 (18:08 IST)
PRO
PRO
ബാങ്ക് കൊള്ളയടിച്ച ആള് മിനിറ്റുകള്‍ക്കകം പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറഞ്ഞു. പോര്‍ട്ട്ലാന്റ് സ്വദേശി റെയ്മണ്ട് കാള്‍ നൂഡ്സണ്(50) ആണ് കവര്‍ച്ച ചെയ്ത പണവുമായി പൊലീസ് സ്റ്റേഷനില്‍ എത്തി കുറ്റസമ്മതം നടത്തിയത്.
ബാങ്ക് ഓഫ് അമേരിക്കയുടെ ബ്രാഞ്ച് ആണ് ഇയാള്‍ കൊള്ളയടിച്ചത്. ഏപ്രിലില്‍ ആയിരുന്നു സംഭവം. സാമ്പത്തിക മാന്ദ്യത്തിന്റെ കാരണങ്ങള്‍ വെളിവാക്കുന്ന “ഇന്‍സൈഡ് ജോബ്’ എന്ന് ഡോക്യുമെന്ററി കണ്ടതിനെ തുടര്‍ന്നാണ് കവര്‍ച്ച നടത്താന്‍ ഇറങ്ങിയതെന്ന് ഇയാള്‍ പറയുന്നു. എന്നാല്‍ പണം കൈക്കലാക്കിയപ്പോള്‍ ഇയാള്‍ക്ക് കുറ്റബോധം തോന്നി. പിന്നെ വാഹമെടുത്ത് നേരെ പൊലീസ് സ്റ്റേഷനിലേക്ക്. അവിടെ ചെന്ന് എല്ലാം ഏറ്റുപറഞ്ഞു.