ഇറാഖിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 25 പേര് കൊല്ലപ്പെട്ടു. ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലാണ് ചാവേര്‍ ബോംബ് സ്ഫോടനം ഉണ്ടായത്.
തിരക്കേറിയ ഒരു കഫേയിലായിരുന്നു സ്ഫോടനം ഉണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കം അന്പതോളംപേര്ക്കു പരുക്കേറ്റതായി അധികൃതര്‍ അറിയിച്ചു. ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചെത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
രണ്ടുമാസത്തിനിടെ ബാഗ്ദാദിലുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്. രണ്ടുമാസം മുമ്പ് ഇവിടെ ഷിയാ മുസ്ലിംങ്ങളുടെ ആരാധാനാലയത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ 29 പേരാണ് കൊല്ലപ്പെട്ടത്.