ഒരു ബലാത്സംഗക്കേസിലെ പ്രതിയുടെ വധശിക്ഷ മിസിസിപ്പിയില്‍ നടപ്പാക്കി. പോള്‍ എവെറെറ്റ് വുഡ്വാര്‍ഡ് എന്ന 62കാരനെയാണ് മാരകമായ വിഷം കുത്തിവച്ച് വധശിക്ഷ നടപ്പാക്കിയത്. 1986ലെ ഒരു ബലാത്സംഗക്കേസിലെ പ്രതിയാണ് ഇയാള്‍.
റോന്‍ഡ ക്രേന്‍ എന്ന 24കാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി എന്നതായിരുന്നു ഇയാളുടെ പേരിലുള്ള കുറ്റം. 1987ലാണ് ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചത്.
1986 ജൂലൈയില്‍ മാതാപിതാക്കളെ കാണാനായി കാറോടിച്ചു പോകുകയായിരുന്ന റോന്‍ഡ ക്രേനിനെ മിസിസിപ്പി ഹൈവേയില്‍ തന്റെ ട്രക്ക് ഉപയോഗിച്ച് തടഞ്ഞു നിര്‍ത്തിയശേഷം വുഡ്വാര്‍ഡ് തട്ടിക്കൊണ്ടുപോകുകയായിരുന്നു. ബലാത്സംഗം ചെയ്ത ശേഷം ക്രേനിനെ വുഡ്വാര്‍ഡ് വെടിവച്ചു കൊന്നതായാണ് കേസ്.